---
title: "പ്രാർത്ഥനകൾ വിഫലം ; ഇരിക്കൂർ പുഴയിൽ കാണാതായ ഷഹർബാനയുടെ മൃതദേഹം കണ്ടെത്തി"
english_title: "Prayers fail; The body of Shahrbana, who was missing, was found in the Irkur river"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217166/Prayers fail; The body of Shahrbana, who was missing, was found in the Irkur river"
published_at: "2024-07-04T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668617d071a0f_6686158179d3e_GGGG.jpg"
keywords: []
---

# പ്രാർത്ഥനകൾ വിഫലം ; ഇരിക്കൂർ പുഴയിൽ കാണാതായ ഷഹർബാനയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** ഇരിട്ടി :ഇരിക്കൂർ സ്റ്റേഷൻ പരിധിയിൽ പഴശി ജലസംഭരണിയുടെ പടിയൂർ പൂവം കടവിൽ കാണാതായ വിദ്യാർത്ഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

## Article Content

ഇരിട്ടി :ഇരിക്കൂർ സ്റ്റേഷൻ പരിധിയിൽ പഴശി ജലസംഭരണിയുടെ പടിയൂർ പൂവം കടവിൽ കാണാതായ വിദ്യാർത്ഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

എടയന്നൂരിലെ ഹഫ്സത്ത് മൻസിലിൽ ഷഹർബാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

രാവിലെ 8 മണിയോടെ പുഴയുടെ 200 മീറ്റർ താഴെ നിന്നാണ് ദുരന്ത നിവാരണ സേന മൃതദേഹം കണ്ടെടുത്തത്. കാണാതായ ചക്കരക്കൽ നാലാംപീടികയിലെ ശ്രീലഷ്മി ഹൗസിൽ സൂര്യയ്ക്കായി തിരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217166/Prayers fail; The body of Shahrbana, who was missing, was found in the Irkur river)